കവിത ചുവട്

Sunday 10 March 2013

ഓം പാര്‍ത്ഥസാരഥി






പാര്ത്ഥനു ഉപദേശമേകിയ പാര്ത്ഥ സാരഥി പെരുമാളെ ….
പാവന  ചരണ  പൂജയെന് ജന്മ  സൗഭാഗ്യമായിടണേ
പതിത  കൊടി കളാശ്രയം തേടുന്ന
പരമസ്ഥാനിയാം   പ്രഭോ  നമസ്തുതെ !!

പാതി തുറന്ന    ശ്രീലകമതില് ഞാന്
പാവന ഗിരിധര രൂപം കണ്ടു
പാലഭിഷേകവും  പാല്പയസമെകി
പാരിജാത  തുളസി മാല്യം ചാര്ത്തി

പാഞ്ഞ്ജ ജന്യം മുഴങ്ങി  കാഹളഭേരി ഉയര്ന്നു
പുണ്യ കരുക്ഷേത്ര ഭൂവില്സാരഥി യദുകുല നാഥ നണഞ്ഞു.

                                                                             ഹരികൃഷ്ണന്‍

                                                         
   
 

Thursday 28 February 2013

 ശ്രീലക വാതില് തുറന്നു
ശ്രീ ദേവി ഉണര്ന്നു
സ്മിത മുഖി അമ്മയുടെ
തിരു ദര്ശനതിനായ്
ശത കോടി ശരണം വിളി ഉയര്ന്നു

കുംഭ ഭരണി നാളില്
നിറ കുംഭ ഘോഷമായി
കുംകുമ മഴ പെയ്തു നടയില്
ചന്ദന ഗന്ധം ഉയര്ന്നു

നിണ നിറ മാല്യം  അണിഞ്ഞ
ദാരുക നിഗ്രഹ രൂപിയെ
തൊഴു കൈയ്യോടെ വണങ്ങി
നിര്വൃതിയോടെ  മടങ്ങി

Saturday 9 February 2013

ഭൂമിവന്ദനം


മാസമറിയില്ല ദിവസമറിയില്ല
രാത്രിതന്നെയെന്നുറപ്പ്
അതിലന്ത്യയാമമെന്‍ആദ്യയാമമായ്!
അവതാര മെന്തിനെന്നറിയാതെ

അമ്മതന്‍ നോവിലും നോവേല്‍ക്കാതെ
ഭൂമി തന്‍ ദേവി ഏറ്റുവാങ്ങി
വേറിട്ട്‌ പോയതിന്‍ പകപ്പ്
അരക്ഷിതമായ പിടപ്പ്
ഗര്‍ഭ പാത്രം തന്ന രക്ഷ
കല്‍ ഭിത്തി നല്കില്ലന്നുറപ്പ്

അമ്മതന്‍ നെഞ്ചോട്‌ ചേര്‍ന്ന്
അമ്മിഞ്ഞഞ്ഞെട്ടിന്‍ രുചി അറിഞ്ഞ്‌
അന്തരമെന്തന്നറി യാതെ
അത്മരോഷത്തിന്‍ പകര്‍പ്പായ്
ആദ്യ വിലപത്തിന്‍ ഒഴുക്ക്

പോറ്റമ്മയായ്ധരണി വീണ്ടും !!
ശത്രുവോ മിത്രമോ യീ  ജന്മം
അറിയില്ലതാര്‍ക്കും ? 

                              ഹരികൃഷ്ണന്‍

Thursday 31 January 2013


മൂകാംബിക സ്തുതി

കുടജാദ്രീലാദി ശംഗര ധ്വനി
മുഖരിതമാം  വനഭൂമി
സ്മിതമുഖി ദേവി
തന്‍ മണിവീണയില്‍
ആനന്ദരാഗാലാപം....

അക്ഷര ദേവി വാണി
അതിരൂപ ലാവണ്യ മേനി
അനിതര ദ്രിശ്യ വേണി
സഹസ്ര നാമം ചൊല്ലി വിളിച്ചാ -
വണി പലകയിലിരുത്തി
തിരുമധുരം നല്‍കി ഭജിച്ചു  മുനീശന്‍
മലയാളഭൂവിലെക്കാനയിച്ചു

തിരിയാതെ പൊവാമെന്നാ ആണയിട്ട-
അറിവോടെ നീങ്ങി  ബ്രഹ്മചാരി
പാതി വഴിയില്‍ ചിലമ്പൊലി നിന്ന പോല്‍
താനേമറന്നു തിരിഞ്ഞു നോക്കി
പോട്ടിക്കരഞ്ഞമ്മതന്‍ കാലില്‍
കെട്ടിപ്പിടിച്ചു വീണു യോഗി

വറ്റാത്ത വാല്‍സല്ലിയം വാക്കായി ചൊരിഞ്ഞു
ആശ്വാസമേകി മൊഴിഞ്ഞു ദേവി
നിന്നൂരിലുത്തുംഗ സവിധ മവിടെന്നെ
പുലരിയിലെന്നും പാര്‍ത്തു കൊള്ളൂ ..


                                              ഹരികൃഷ്ണന്‍

സരസ്വതി സ്തുതി


സരസ്വതി സ്തുതി

വിദ്യയാംമന്ത്ര മോതിയ വിദ്യാ-
ദേവതേ സരസ്വതീ !
വിശ്വകലതന്‍ നാഥേ
വിശ്വെശരി നമസ്തുതെ...

നാവിന്‍തുമ്പില്‍ വന്നു
നാരായത്തില്‍ വാണ്..
നാദം പൊഴിയും വീണയിലൊരു
നാദബ്രഹ്മം തീര്‍ക്കാമോ

വീണാ ധാരിണി വാണി  
വിജയം നിറയെ തരണേ.
അറിവിന്‍ നീറകുടമായിട്ടിനിയും-- --
ജന്മം തരണേ..

                                      ഹരികൃഷ്ണന്‍