കവിത ചുവട്

Saturday 9 February 2013

ഭൂമിവന്ദനം


മാസമറിയില്ല ദിവസമറിയില്ല
രാത്രിതന്നെയെന്നുറപ്പ്
അതിലന്ത്യയാമമെന്‍ആദ്യയാമമായ്!
അവതാര മെന്തിനെന്നറിയാതെ

അമ്മതന്‍ നോവിലും നോവേല്‍ക്കാതെ
ഭൂമി തന്‍ ദേവി ഏറ്റുവാങ്ങി
വേറിട്ട്‌ പോയതിന്‍ പകപ്പ്
അരക്ഷിതമായ പിടപ്പ്
ഗര്‍ഭ പാത്രം തന്ന രക്ഷ
കല്‍ ഭിത്തി നല്കില്ലന്നുറപ്പ്

അമ്മതന്‍ നെഞ്ചോട്‌ ചേര്‍ന്ന്
അമ്മിഞ്ഞഞ്ഞെട്ടിന്‍ രുചി അറിഞ്ഞ്‌
അന്തരമെന്തന്നറി യാതെ
അത്മരോഷത്തിന്‍ പകര്‍പ്പായ്
ആദ്യ വിലപത്തിന്‍ ഒഴുക്ക്

പോറ്റമ്മയായ്ധരണി വീണ്ടും !!
ശത്രുവോ മിത്രമോ യീ  ജന്മം
അറിയില്ലതാര്‍ക്കും ? 

                              ഹരികൃഷ്ണന്‍

No comments:

Post a Comment