കവിത ചുവട്

Thursday 31 January 2013


മൂകാംബിക സ്തുതി

കുടജാദ്രീലാദി ശംഗര ധ്വനി
മുഖരിതമാം  വനഭൂമി
സ്മിതമുഖി ദേവി
തന്‍ മണിവീണയില്‍
ആനന്ദരാഗാലാപം....

അക്ഷര ദേവി വാണി
അതിരൂപ ലാവണ്യ മേനി
അനിതര ദ്രിശ്യ വേണി
സഹസ്ര നാമം ചൊല്ലി വിളിച്ചാ -
വണി പലകയിലിരുത്തി
തിരുമധുരം നല്‍കി ഭജിച്ചു  മുനീശന്‍
മലയാളഭൂവിലെക്കാനയിച്ചു

തിരിയാതെ പൊവാമെന്നാ ആണയിട്ട-
അറിവോടെ നീങ്ങി  ബ്രഹ്മചാരി
പാതി വഴിയില്‍ ചിലമ്പൊലി നിന്ന പോല്‍
താനേമറന്നു തിരിഞ്ഞു നോക്കി
പോട്ടിക്കരഞ്ഞമ്മതന്‍ കാലില്‍
കെട്ടിപ്പിടിച്ചു വീണു യോഗി

വറ്റാത്ത വാല്‍സല്ലിയം വാക്കായി ചൊരിഞ്ഞു
ആശ്വാസമേകി മൊഴിഞ്ഞു ദേവി
നിന്നൂരിലുത്തുംഗ സവിധ മവിടെന്നെ
പുലരിയിലെന്നും പാര്‍ത്തു കൊള്ളൂ ..


                                              ഹരികൃഷ്ണന്‍

No comments:

Post a Comment